(സി ശ്രീകുമാര്‍ )
ബ്ളാക്ക് ആന്‍ഡ് വൈറ്റ് കണ്ടതേ,
റ്റി വി റിമോട്ടില്‍
ഇളയമകളുടെ കുഞ്ഞുവിരല് അമര്‍ന്നു.
താമരയിതളില്‍ നഖമുനയാലെ പ്രേമലേഖനമെഴുതുന്ന നായിക
അതിനിടെ മൂന്നുനാലുവട്ടം കണ്ണിമചിമ്മി
പോയ്മറഞ്ഞു!
കറുപ്പിന്റേയും വെളുപ്പിന്റേയും കമര്പ്പ്
മകളുടെ മുഖത്തുനിന്നും മാഞ്ഞുപോകാന്‍
കുറേസമയം പിന്നെയുമെടുത്തു.
ഇരുപതാണ്ടുകള്ക്കപ്പുറം,
ഒരു റ്റി വി ഇല്ലാത്ത പുലരിയില്‍,
അമ്പലപ്പടവിറങ്ങി
നിലയില്ലാക്കുളത്തില് നീന്തിത്തുടിച്ച് ,
തണ്ടോടുകൂടി ഇറുത്ത താമരപ്പൂവുമായി ഞാനണയെ
നിന്റെ മുഖം താമരപ്പൂപോലെ വിടര്ന്നതും,
ആ പൂവ് കൈനീട്ടി വാങ്ങവേ
കവിളുകള്‍ താമരയേക്കാള്‍ ചുവന്നതും
മനസ്സിന്റെ സെല്ലുലോയിഡില്‍
കറുപ്പിലും വെളുപ്പിലുമല്ല
മള്‍ട്ടികളറിലാണ്
ഇന്നും പതിഞ്ഞു കിടക്കുന്നത്.
വശങ്ങള് കെട്ടികെട്ടി
കക്കൂസ് ടാങ്കുപോലായ
ആ അമ്പലക്കുളത്തിന്റെ അടിയെല്ലാം
ഇപ്പോള്‍ കോണ്‍ക്രീറ്റ് ഇട്ടിരിക്കുകയാണ്.
തൊട്ടടുത്ത കുഴല്‍ക്കിണറില്‍ നിന്നും
ദിവസവും വെള്ളം പമ്പുചെയ്തു നിറയ്ക്കുന്ന കുളത്തില്‍
ഒരാമ്പല്‍പ്പൂവ് വാടിക്കിടപ്പുണ്ട്,
ഒരുതരം ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പോലെ!
Subscribe to:
Post Comments (Atom)
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകൾ. ( ലേഖനം - സി. ശ്രീകുമാർ തൊടുപുഴ ) മലയാള സിനിമ കണ്ടിട്ടുള്ള മഹാന്മാരായ സംവിധായകരുടെ പട്ടികയിൽ മുൻനിരയില...
-
അസംസ്കൃതനായ മനുഷ്യനെ സമൂഹജീവിതത്തിനുതകുംവിധം സംസ്കാരസമ്പന്നനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. അറിവിന്റേയും സ്വതന്ത്രചിന്തയുടേയും...
-
മോഷണത്തിലെ ചിരിയും ചിന്തയും. ( അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിതയെ ഓർക്കുമ്പോൾ ) സി.ശ്രീകുമാര്‍ ...
No comments:
Post a Comment